IndiaLatest

വനിത പ്രിമീയര്‍ ലീഗ്, പരിക്കേറ്റ ഹര്‍ലീൻ ഡിയോള്‍ പുറത്ത്

“Manju”

ഗുജറാത്ത് ജയ‌ന്റ്സിന്റെ ഇന്ത്യൻ ബാറ്റർ ഹർലീൻ ഡിയോള്‍ വനിത പ്രീമിയർ ലീഗില്‍ നിന്ന് പുറത്ത്. ഭാരതി ഫുല്‍മാലിയാണ് പകരക്കാരി.ഗ്രൂപ്പ് സ്റ്റേജിലെ ഗുജറാത്തിന്റെ മൂന്നാം മത്സരത്തിലാണ് ഹർലീന്റെ ഇടത് മുട്ടിന് പരിക്കേറ്റത്. യുപി വാരിയേഴ്സിനെതിരെ കളിക്കുമ്പോഴാണ് ഹർലീന് പരിക്കേറ്റത്. പിന്നീട് സഹകളിക്കാരാണ് താരത്തെ ഗ്രൗണ്ടില്‍ നിന്ന് പുറത്തെത്തിച്ചത്. സീസണില്‍ ഇതുവരെ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 8,22,18 എന്നിങ്ങനെയായിരുന്നു താരത്തിന്റെ മൂന്നു മത്സരങ്ങളിലെ പ്രകടനം.

29 കാരിയായ ഭാരതി 2019ല്‍ ഇന്ത്യക്കായി ടി20 കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ വിദർഭയുടെ താരമാണ്. ഹർലീന്റെ പരിക്കിന്റെ കാര്യം ടീം തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. താരത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും ടീം ആശംസിച്ചു.

Related Articles

Back to top button