InternationalLatest

സഹകരിച്ച്‌ ഖത്തര്‍ മ്യൂസിയം

“Manju”

ദോഹ: പൗരാണികതയുടെ വന്‍ ശേഖരവുമായി ലോകപ്രശസ്തമായ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ആര്‍ട്ട് മ്യൂസിയവുമായി സഹകരണം പ്രഖ്യാപിച്ച്‌ ഖത്തര്‍ മ്യൂസിയം. രാജ്യാന്തര തലത്തില്‍ അമൂല്യമായ ശേഖരവുമായി ശ്രദ്ധേയമായ മെട്രോപൊളിറ്റന്‍ മ്യൂസിയവുമായി പ്രദര്‍ശനം, പരിപാടികള്‍ എന്നിവയില്‍ പരസ്പര സഹകരിക്കാനാണ് തീരുമാനം. മെട്രോപൊളിറ്റന്‍ മ്യൂസിയത്തിലെ നവീകരിച്ച ഇസ്ലാമിക കലാവിഭാഗം ഗാലറിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഖത്തര്‍ മ്യൂസിയം അമൂല്യമായ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഖത്തറിന്‍റെ പിന്തുണക്കുള്ള അംഗീകാരമായി ദി മെറ്റ് ഉമയ്യ, അബ്ബാസിയ ഭരണകാലത്തെ കലാ സൃഷ്ടികളുടെ ശേഖരത്തിന് ഖത്തര്‍ ഗാലറി എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

Related Articles

Back to top button