IndiaLatest

വിദേശ സർവ്വകലാശാല ഇന്ത്യയിലേയ്ക്ക്

“Manju”

ശ്രീജ് എസ്

ന്യൂഡല്‍ഹി: ഓക്സ്ഫഡ്, ഹാര്‍വാഡ്, യേല്‍, സ്റ്റാന്‍ഫഡ് തുടങ്ങിയ മുന്‍നിര വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലെത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ണ്ണായക നീക്കം തുടങ്ങി. ആഗോളപ്രശസ്തമായ സ്ഥാപനങ്ങളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ത്തന്നെ ഉണ്ടായാല്‍ കൂടുതല്‍ കാര്യക്ഷമത കൈവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.

ഇക്കാര്യത്തില്‍ ഉത്സാഹപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഓസ്‌ട്രേലിയ സര്‍ക്കാരും ചില വിദേശസര്‍വകലാശാലകളും ഈ നിര്‍ദേശത്തില്‍ താത്‌പര്യം പ്രകടിപ്പിച്ചതായും വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.

Related Articles

Check Also
Close
Back to top button