IndiaLatest

തെലുങ്കാനയില്‍ ഇന്നലെ മാത്രം പതിനൊന്ന് പേര്‍ക്ക് കോവിഡ് – 19

“Manju”
എസ്. എച്ച്. പ്രമോദ് കുമാര്‍, ഹൈദരാബാദ്

ഹൈദരാബാദ്: തെലുങ്കാനയില്‍ ഇന്നലെ മാത്രം പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്താകെ കൊറോണ വൈറസ് ബാധ ആശങ്കയുയര്‍ത്തിയിക്കുകയാണ്. ഇക്കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ സംസ്ഥാനത്ത് ഒരു മരണം കൂടി രേഖപ്പെടുത്തി. ഹൈദരാബാദില്‍ ചന്ദ്രയാന്‍ ഗൂട്ടയില്‍ ഒരു വൃദ്ധയാണ് മരണപ്പെട്ടത്. മരണശേഷം കൊറോണ സ്ഥിതികരിച്ചതിനാല്‍ ചടങ്ങില്‍ പങ്കെടുത്ത മുപ്പത്തിയൊന്ന് പേരെ ക്വറന്റൈന്‍ ചെയ്തു. ഇതുവരെ 471 കൊറോണ കേസുകള്‍ സ്ഥിതികരിച്ചെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മൂപ്പത്തിയെഴ് പേര്‍ക്ക് രോഗം ഭേദമായി ആശുപത്രിവിട്ടു. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 1100ല്‍ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. തെലങ്കാന കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളും ദില്ലിയുമാണ് പട്ടികയിലുള്‍പ്പെടുത്തിയത്.

ഹൈദരാബാദിലെ മലക്പേട്ടില്‍ ഒരു കുടുംബത്തിലെ‌ പതിനൊന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ഹൈദരാബാദില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ നിന്നും വന്ന ഒരു വ്യക്തിക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഗാന്ധിമെ‍ഡിക്കല്‍ കോളേജിലെ കോവി‍ഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഈ വ്യക്തികളുമായി സമ്പര്‍ത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി പോലീസ് റൂട്ട് മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശബളം വെട്ടിച്ചുരുക്കിയിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. കോവിഡ് ദുരന്ത പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി കടക്കാനാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. സാമ്പത്തികവസ്ഥ മുഖ്യമന്ത്രി വിലയിരുത്തി. ക്യാമ്പിനറ്റ് മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ചെയര്‍ന്മാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ ശബളം എഴുപത്തിയഞ്ച് ശതമാനം വെട്ടിച്ചുരുക്കും.
ശാന്തിഗിരി ആശ്രമം ഹൈദരാബാദ് റീജ്യണിന്റെ ആഭിമുഖ്യത്തില്‍ കൊറോണ ബാധിതരായ 300 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പത്ത് കിലോവീതമുള്ള ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നതാണെന്ന് ശാന്തിഗിരി ഹൈദരാബാദ് റീജ്യണ്‍ ഇന്‍ചാര്‍ജ് സ്വാമി പ്രണവശുദ്ധന്‍ ജ്ഞാനതപസ്വി അറിയിച്ചു.

Related Articles

Leave a Reply

Back to top button