കോവിഡ് 19 ആസാമിലും എത്തിയിരിക്കുന്നു. ഇതുവരെ 29 പോസിറ്റീവ് കേസുകളാണ് ആസാമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇതിൽ 28 പേരും നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇന്നലെ ഒരു മരണം റിപ്പോർട്ട് ചെയ്യുകയുണ്ടായി 65 വയസ്സുള്ള ഫെജുൽ ഹക് ബാർബിയ്യ്യൻ എന്നായാളാണു മരിച്ചത്. ഇദ്ദേഹവും നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ബാക്കിയുള്ള 28 പേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായും അതിൽ നാലുപേരുടെ അസുഖം പൂർണ്ണമായും സുഖപ്പെട്ടു എന്നും നാളത്തെ ടെസ്റ്റ് റിപ്പോർട്ട് നോക്കിയിട്ട് കുഴപ്പമില്ലെങ്കിൽ ഡിസ്ചാർജ്ജ് ചെയ്യുവാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രി ഹേമന്ത വിശ്വശർമ്മ ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിക്കുകയുണ്ടായി.
ലോക് ഡൗണിനോട് പൂർണ്ണ മനസ്സോടൂകൂടി സഹകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതോ അനാവശ്യമായ ഇറങ്ങി നടക്കുന്നതോ കാണാൻ സാധിക്കുന്നില്ല. ആവശ്യ സാധനങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. പലചരക്ക് കടയും ഫാർമസിയും അത്യാവശ്യം പച്ചക്കറി കടകളും തുറന്ന് പ്രവർത്തിക്കുന്നു. നാളെ മുതൽ മീൻ വിൽക്കുന്നതിനുള്ള അനുവാദവും ഗവൺമെന്റ് നൽകിട്ടുണ്ട്
ഗോഹാട്ടിയിൽ ഉള്ള മലയാളികൾ എല്ലാവരും തന്നെ സുരക്ഷിതരാണെന്നുള്ള വാർത്തയാണ് ലഭിക്കുന്നത്
ഈ മഹാമാരി ഒരു സാമൂഹിക വ്യാപനത്തിലേക്ക് പോകാതെ പിടിച്ചു നിർത്തുന്നതിനുള്ള ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഇവിടുത്തെ ഗവൺമെന്റും പോലിസും ഫയർ ഫോഴ്സും നിർവഹിച്ചുകൊണ്ടിരിക്കുന്നത്. കോറോണയെ നേരിടാൻ ആസാമിലെ 6 മെഡിക്കൽ കോളേജുകൾ സജ്ജമാക്കിയിട്ടുണ്ട്. അതുപോലെ ക്വാറന്റയീൻ ക്യാമ്പിനായി ആസാമിലെ നെഹറു സ്റ്റേഡിയവും സരു സജയ് സ്റ്റേഡിയവും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 2000 പേരെ ഉൾക്കൊള്ളാനാകും
ആസാമിലെ അഞ്ചു സ്ഥലങ്ങളിൽ ഫ്രീഫാബ്രീക്കേറ്റഡ് ഹോസ്പിറ്റലിന്റെ നിർമ്മാണം
നടന്നുകൊണ്ടിരിക്കുന്നെന്നും രണ്ടു മാസം കൊണ്ട് അതിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നും ആസം മുഖ്യമന്ത്രി സർവാനന്ദ സോണവാൾ വാർത്തസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി