KeralaLatest

“ദേവഹരിതം” പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

കൃഷിക്ക് “ദേവഹരിതം” പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : തരിശുഭൂമിയിൽ അനുയോജ്യമായ കൃഷി ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തീരുമാനിച്ചു .തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്‍റെ
ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയിലാണ് ദേവഹരിതം എന്ന് പേരിട്ട പദ്ധതി
നടപ്പാക്കുക

തെങ്ങ്,നെല്ല്,വാ‍ഴ,പ‍ഴവര്‍ഗ്ഗങ്ങള്‍,മരച്ചീനി ഉള്‍പ്പെടെയുള്ള
കി‍ഴങ്ങുവര്‍ഗ്ഗങ്ങള്‍,തീറ്റപ്പുല്‍,പച്ചക്കറികള്‍,ഔഷധ സസ്യങ്ങള്‍,പൂച്ചെടികള്‍ എന്നിങ്ങനെയുള്ള കൃഷികളാണ്
പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.അതാത് സ്ഥലങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,ക്ഷേത്രോപദേശക
സമിതികള്‍,സന്നദ്ധ സംഘടനകള്‍,കൃഷി വകുപ്പ്,ഹരിതകേരളമിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി
നടപ്പിലാക്കുന്നത്.

റിട്ടേര്‍ഡ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി.ഉണ്ണികൃഷ്ണനാണ് പദ്ധതിയുടെ ഏകോപന
ചുമതല.കാലവര്‍ഷത്തിന് മുന്‍പായി എല്ലാ സ്ഥലങ്ങളിലും കൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ദേവസ്വം
ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button