Kerala

കോവിഡ്-19 നെതിരെയുളള പോരാട്ടത്തിന് നൃത്തശില്പവുമായി ലിസി മുരളീധരൻ

“Manju”

സുരേഷ് കുമാർ, വടകര

വടകര:- അതിജീവനത്തിന്റ ആത്മവീര്യവും
സാമൂഹിക പ്രതിബന്ധതയും ദ്യഢനിശ്ചയവും തന്റെ ന്യത്തത്തി ലൂടെ പ്രതിഫലിപ്പിക്കാൻ കഴിവും
ഉൾക്കാഴ്ചയുമുള്ള നർത്തകിയാണ് ലിസിമുരളീധരൻ കാലഘട്ടത്തി
നനുസരിച്ച് ആവിഷ്ക്കാര രീതി
മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കി ഒട്ടേറെ ന്യത്തശില്പങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടി.


ഇന്ത്യയിലും നിരവധി വിദേശ രാജ്യങ്ങളിലും അവതരിപ്പിച്ച് ജനശ്രദ്ധനേടിയ ലിസി മുരളീധരൻ ,ലോകം നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കാനും കോവി ഡ് -19 നെതിെരെയുള്ള പോരാട്ടത്തിൽ ഭരണത്തലവന്മാരുടെ കരങ്ങൾക്ക് ശക്തി പകരാനും അതിജീവനത്തിന്റെ
സാക്ഷ്യവുമായി മനു മജ്ജിത് രചന നിർവ്വഹിച്ച് സിതാരാ കൃഷ്ണകുമാർ ആലപിച്ച വരികൾക്ക് ലിസി മുരളീധരനും
മകൾ സരിഗ മുരളീധരനും ചേർന്ന് ഒരുക്കിയ ന്യത്താവിഷക്കാരം തികച്ചും ശ്രദ്ധേയമാണ്.
ഈ ലോക്ക് ഡോൺ കാലത്ത് നൃത്തത്തിൻ്റെയും സംഗീതത്തിൻ്റെയും താള മർമ്മരങ്ങൾ നമുക്ക് കാണിച്ചു തരികയാണ് വടകരയിലെ ഈ കലാകാരി.

Related Articles

Leave a Reply

Back to top button