KeralaLatest

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

“Manju”

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കം; പരിപാടി എന്‍എസ്എസ് ബഹിഷ്കരിച്ചു

ശ്രീജ.എസ്

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്‌ കൊല്ലത്ത് തുടക്കമായി. കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം പത്തനംതിട്ടയിലേക്ക് ആയിരിക്കും അദ്ദേഹത്തിന്റെ അടുത്ത യാത്ര. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തി എല്‍ ഡി എഫിന്റെ സമഗ്രവികസന കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഭാവി കേരളത്തെക്കുറിച്ചുളള എല്‍ ഡി എഫ്‌ കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പര്യടനം. തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ ജനകീയാംഗീകാരത്തിന്‌ പിന്നാലെ നടക്കുന്ന പര്യടനം ചരിത്രസംഭവമാക്കാനൊരുങ്ങുകയാണ്‌ സി പി എം. കൊല്ലത്തെ ബീച്ച്‌ ഓര്‍ക്കിഡ്‌ ഹോട്ടലിലാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തുടര്‍ന്ന്‌ പത്തനംതിട്ടയ്‌ക്ക്‌ പോകുന്ന മുഖ്യമന്ത്രി വൈകുന്നേരം നാലരയ്‌ക്ക് അബാന്‍ ടവറില്‍ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും.

ബുധനാഴ്‌ച കോട്ടയത്തും വ്യാഴാഴ്‌ച തലസ്ഥാന ജില്ലയിലുമാണ്‌ കൂടിക്കാഴ്‌ചകള്‍. സമാപന ദിവസമായ 30ന്‌ എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്‌ പര്യടനം. കൊവിഡ്‌ സാഹചര്യത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതിയുളളതിനാലാണ്‌ എല്ലാ ജില്ലകളും സന്ദര്‍ശിച്ച്‌ നാനാതുറയിലുളളവരുമായി ആശയവിനിമയം നടത്തുന്നത്‌.

എല്‍ ഡി എഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ്‌ മുഖ്യമന്ത്രിയുടെ പര്യടനം‌. സംസ്ഥാനത്തെ വിഭവ വിനിമയവും വികസന ആശയങ്ങളും ഇതിലൂടെ പങ്കുവയ്‌ക്കും. സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂര്‍ത്തീകരണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി പര്യടനത്തില്‍ ഉടനീളം വിശദീകരിക്കും.

 

Related Articles

Back to top button