KeralaLatest

ടി.ജി. രവിക്ക് പൗരസ്വീകരണം നല്‍കി

“Manju”

തൃശൂര്‍ ; അഖിലകേരള എഴുത്തച്ഛന്‍ സമാജം ജില്ലാകമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ അഭിനയകലയില്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ടി.ജി. രവിക്ക് പൗരസ്വീകരണം നല്‍കി. ടി ജി. രവിയുടെ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് സ്വഭാവനടനിലേയ്ക്ക്കുള്ള ഭാവപ്പകര്‍ച്ച അവിസ്മരണീയമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം അദ്ധ്യക്ഷനായി. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഉപഹാരസമര്‍പ്പണം നടത്തി. മന്ത്രി കെ. രാധാകൃഷ്ണന്‍ പൊന്നാട ചാര്‍ത്തി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, മുന്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.എ.എസ് ലഭിച്ച ടി.ആര്‍. രജീഷിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി ജയകൃഷ്ണന്‍ ടി. മേപ്പിള്ളി, പ്രൊഫ. ടി.ബി. വിജയകുമാര്‍, ടി.ജി. ചന്ദ്രകുമാര്‍, സി.എന്‍. സജീവന്‍, ധന്യ രാമചന്ദ്രന്‍, അഡ്വ. കെ.കെ. വാരിജാക്ഷന്‍, കെ.എന്‍. ഭാസ്‌ക്കരന്‍, അഡ്വ.എന്‍. സന്തോഷ്, രാജി മോഹന്‍ദാസ്, ഷാജി കൈനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.ജി. രവി മറുപടി നല്‍കി.

Related Articles

Back to top button