IndiaKeralaLatest

ഛോട്ടാരാജന്‍ മരിച്ചിട്ടില്ല ,വാര്‍ത്ത നിഷേധിച്ച്‌ എയിംസ്

“Manju”

ന്യൂഡൽഹി: അധോലോക നായകന്‍ ഛോട്ടാരാജന്‍ മരിച്ചിട്ടില്ലെന്ന് എയിംസ് .എയിംസ് അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം . കോവിഡ് ബാധിച്ച്‌ ഛോട്ടാരാജന്‍ മരിച്ചു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു .ഏപ്രില്‍ 26 നാണ് കോവിഡ് ബാധിച്ച്‌ ഛോട്ടാരാജനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത് .
2015 ല്‍ ബാലിയില്‍ അറസ്റ്റിലായ ഛോട്ടാരാജനെ അതിസുരക്ഷയുള്ള തിഹാര്‍ ജയിലില്‍ ആയിരുന്നു തടവില്‍ പാര്‍പ്പിച്ചിരുന്നത് .പതിനെട്ടോളം കൊലപാതക കേസുകള്‍ അടക്കം നിരവധി കേസുകള്‍ ഛോട്ടാരാജന്‍റെ പേരിലുണ്ട് .

Related Articles

Back to top button