വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനിമുതൽ ആശുപത്രി

സ്വന്തം ലേഖകൻ
ദുബായ്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയായി മാറ്റുന്നു. 800 തീവ്രപരിചരണ ബെഡുകള്‍ അടക്കം മൂവായിരം ബെഡുകളാണ് താത്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നതെന്ന് സെന്ററിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലി അബ്ദുല്‍ഖാദര്‍ പറഞ്ഞു.
ആഗോള വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമായ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും. .
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാലായിരം മുതല്‍ അയ്യായിരം വരെ ബെഡുകളുള്ള രണ്ടു ഫീല്‍ഡ് ആശുപത്രികള്‍ ദുബായില്‍ ഒരുക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ആഴ്ച മാധ്യങ്ങളെ അറിയിച്ചിരുന്നു. ഏത് സാഹചര്യം നേരിടാനും ആരോഗ്യ .വകുപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികള്‍ക്കുള്ള ബെഡുകള്‍ പതിനായിരമാക്കി ഉയര്‍ത്തുകയാണ് അധികൃതരുടെ ലക്ഷ്യം. .