InternationalLatest

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം

“Manju”

മാഞ്ചസ്റ്റര്‍ : ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തളച്ചാല്‍ പരമ്പര ജയിക്കാമെന്ന് മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പറഞ്ഞു.

ലീഡ്‌സ് ടെസ്റ്റിലെ തകര്‍ച്ചക്ക് പിന്നാലെ ടീമില്‍ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ മടങ്ങി വരവ് ഏറെക്കുറെ ഉറപ്പാണ്. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്താലും അശ്വിന്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത.
ടെസ്റ്റില്‍ ആറ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍മാര്‍ എന്ന ആശയത്തോട് പൊതുവെ കോഹ്‌ലി യോജിക്കാറില്ല. എന്നാല്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേല്‍ക്കുകയും മധ്യനിര ബാറ്റ്സ്മാന്മാര്‍ മോശം ഫോമിലാവുകയും ചെയ്തതോടെ ആറാമതൊരു ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സജീവമായി. അതേസമയം, നാല് പേസര്‍മാരെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ഷാല്‍ദുല്‍ താക്കൂറോ ഉമേഷ്‌ യാദവോ അന്തിമ ഇലവനിലെത്തും.

Related Articles

Back to top button