InternationalLatest

ചൈന ലഡാക്കില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല

“Manju”

വാഷിംഗ്ടണ്‍: ലഡാക്കില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ ഏറെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അമേരിക്കന്‍ സൈനിക മേധാവി. ചൈനയുടെ നീക്കങ്ങള്‍ കണ്ണുതുറപ്പിക്കുന്നതാണ്. അതിര്‍ത്തിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുളള പ്രകോപനരമായ പ്രവര്‍ത്തനമായി മാത്രമേ ഇത്തരം നടപടികളെ കാണാനാവൂ എന്നും യു.എസ്.ജനറല്‍ ചാള്‍സ് എ ഫ്‌ളിന്‍ പറഞ്ഞു. പാങ്‌ഗോങ് സോ തടാകത്തിന് കുറുകേ ചൈന സ്ഥിരമായ ഇരട്ടപ്പാലം നിര്‍മ്മിക്കുന്നുവെന്ന വെളിപ്പെടുത്തലിനെതിരെയാണ് അമേരിക്കയുടെ പ്രതികരണം.

ചൈന നടത്തിക്കൊണ്ടിരിക്കുന്നത് അമ്പരപ്പിക്കുന്ന നടപടികള്‍. പല നിര്‍മ്മാണ പ്രവര്‍ത്തനവും സ്ഥിരവും വലിയ സംവിധാനങ്ങളോട് കൂടിയതാണ്. ചൈനയുടെ പടിഞ്ഞാറന്‍ തീയറ്റര്‍ സേനാ വിഭാഗമാണ് നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയിലേയും സമാധാന അന്തരീക്ഷം തകര്‍ക്കാനെ ഇത് ഉപകരിക്കൂ എന്നും ചാള്‍സ് എ ഫ്‌ലിന്‍ പറഞ്ഞു.

ചൈന ഇന്ത്യാ അതിര്‍ത്തിയില്‍ നടത്തുന്ന പ്രകോപനങ്ങളെ നിരീക്ഷിക്കുക തന്നെ ചെയ്യും. ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തതില്‍ ചൈനയുടെ നീക്കങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. ഹിമാലയന്‍ മലനിരകളിലെ സംയുക്ത സൈനിക പരിശീലനവും അമേരിക്ക നടത്തുകയാണ്. വരുന്ന ഒക്ടോബറില്‍ 9000-10,000 അടി ഉയരത്തിലെ മേഖലകളിലാണ് പരിശീലനം. അലാസ്‌കയില്‍ ഇതേ കാലാവസ്ഥയില്‍ ഇന്ത്യന്‍ സൈന്യത്തിന് അമേരിക്ക നല്‍കിയ സൈനിക പരിശീലനത്തിന് സമാനമായ പരിശീലനമാണ് ഹിമാലയത്തിലും നടത്തുകയെന്നും ജനറല്‍ ഫ്‌ലിന്‍ പറഞ്ഞു

Related Articles

Back to top button