കോവിഡ് ഏറ്റവും കൂടുതൽ മരണം ഇന്നലെ

ഹരീഷ് റാം..
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 134616 ആയി. 2083304 കോവിഡ് പോസിറ്റീവുകളാണ് ലോകത്താകെയുള്ളത്. ഇതിൽ രോഗമുക്തി നേടിയത് 510350 പേരാണ് .നിലവിൽ ചികിത്സയിലുള്ളത് 1438338 പേരാണ്.
28529 പേരാണ് അമേരിക്കയിലിതുവരെ മരിച്ചത്.ന്യൂയോർക്കിലാണ് കോവിഡ് ഭീകരമായി പടർന്നിരിക്കുന്നത്. എന്നാൽ അമേരിക്കയിലെ സ്ഥിതി നിയന്ത്രണത്തിലാവുന്ന നിലയിലെത്തിയുട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ഗവർണർ മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും പുതിയ മാർഗനിർദ്ദേശങ്ങൾ നാളെ ഇറക്കുമെന്നും ട്രംപ് അറിയിച്ചു.
ഇറ്റലിയിൽ 21645 , സ്പെയിനിൽ 18812, ഫ്രാൻസിൽ 17167, ബ്രിട്ടനിൽ 12868 പേരുമാണ് മരിച്ചത്. ലോകത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയും യൂറോപ്പിൽ ആണ്. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവടങ്ങളിൽ ഒരു ലക്ഷത്തിലേറെ രോഗികൾ വീതമുണ്ട്. ഇന്നലെയാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ജർമ്മനിയിൽ കോവിഡിന്റെ വ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. ഇളവുകളിൽ ഏകോപനമില്ലങ്കിൽ രോഗം വ്യാപിക്കുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി.