InternationalLatest

യുപിഐ സേവനങ്ങള്‍ ഇനി യുഎഇയിലും

“Manju”

ഇന്ത്യയില്‍ വമ്പൻ ഹിറ്റായി മാറിയ യുപിഐ സേവനങ്ങള്‍ ഇനി യുഎഇയിലും ലഭ്യം. യുഎഇയില്‍ യുപിഐ, റുപേ കാർഡ് സേവനങ്ങള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്. നിലവില്‍, ഇന്ത്യയുടെ ഓണ്‍ലൈൻ പണമിടപാടായ യുപിഐയും, യുഎഇയിലെ എഎഎൻഐയും തമ്മിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ, റുപേ കാർഡുകളെ യുഎഇയിലെ ജയ്‌വാൻ കാർഡുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഇവ ഇന്ത്യൻ പ്രവാസികള്‍ക്കും, യുഎഇ നിവാസികള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെയും സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പുവെച്ചത്. ഇതിന് പുറമേ, ഉഭയകക്ഷി നിക്ഷേപ ഉടമ്ബടി, ഇലക്‌ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍, വ്യാപാര മേഖലയിലെ സഹകരണം, ഇന്ത്യമിഡില്‍ ഈസ്റ്റ് സാമ്ബത്തിക ഇടനാഴിയില്‍ ഇന്ത്യയും യു..ഇയും തമ്മിലുള്ള കരാര്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്നിവയുടെ കൈമാറ്റത്തിനും ഇരു നേതാക്കളും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Related Articles

Back to top button