കോവിഡ്-19 ഇന്ത്യയ്ക്ക് വെല്ലുവിളി രാഹുല്‍ഗാന്ധി

ശ്രീജ.എസ്
ന്യൂഡല്‍ഹി: കോവിഡ്-19 മഹാമാരി ഇന്ത്യയ്ക്ക് വെല്ലുവിളിയും അവസരവുമാണെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അഭിപ്രായം പങ്കുവെച്ചത്.
.
കോവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇത് ഒരു അവസരം കൂടിയാണ്. പ്രതിസന്ധിക്ക് നൂതന പരിഹാരം കണ്ടെത്തുന്നതിനായി നമ്മുടെ ശസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരേയും ഡാറ്റാവിദഗ്ധരേയും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
കോവിഡിനെ നേരിടുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിമര്‍ശിച്ചും, നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചും രാഹുല്‍ നേരത്തേയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റെക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത രാഹുല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ജനങ്ങളുടെ പ്രതിസന്ധിയെ നേരിടാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ലോക്ക് ഡൗണ്‍ മൂലമുണ്ടാവുന്ന സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചും രാഹുല്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.