ലോക്ഡൗണിൽ അസാപിന്റെ സൗജന്യ ഓൺലൈൻ ക്ലാസ്

പി.വി.എസ്
മലപ്പുറം: വിദ്യാലയങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ കോളജ് വിദ്യാർഥികൾക്കായി അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് ) വീട്ടിലിരുന്നു പഠിക്കാനായി സൗജന്യ ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കി .വിദഗ്ദ്ധരായ അധ്യപകർ അസാപ്പിന്റെ ഓൺലൈൻ ഡിജിറ്റൽ ക്ലാസ്റൂമിലുടെയാണ് ജില്ലയിലെ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നത് .ജില്ലയിലെ എല്ലാ കോളജുകളിലെയും വിദ്യാർഥികൾക്ക് തങ്ങളുടെ സ്മാർട് ഫോൺ ,കംപ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യങ്ങളിലൂടെ ഈ ക്ലാസുകളിൽ പങ്കാളികളാകാം .ആട്സ് ,സയൻസ് ,കൊമേഴ്സ് ,എൻജിനീയറിങ്ങ് പോളിടെക്നിക് തുടങ്ങിയ വിഭാഗങ്ങൾക്കായി കൃത്യമായ ടൈംടേബിൾ അനുസരിച്ചുള്ള ഓൺലൈൻ ക്ലാസുകൾ ലഭ്യമാണ് . ഓരോ സർവകലാശാലകളിലെയും അതത് വിഷയങ്ങളിലെ പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ അവശേഷിക്കുന്ന പാഠഭാ ങ്ങൾ പഠിപ്പിക്കുന്നത് .ഓരോ വിഷയത്തിലും രാവിലെ 8.30 മുതൽ രാത്രി 9.30 വരെയുള്ള സമയത്ത് ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളായിട്ടാണ് ഓരോ വിഷയത്തിലും ക്ലാസുകൾ .പഠിതാക്കൾക്ക് സംശയനിവാരണത്തിനുള്ള അവസരവും ലഭ്യമാണ് .ഒൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് റെക്കോർഡ് ചെയ്ത വീഡിയോ യൂട്യൂബിൽ അസാപിന്റെ ചാനലിൽ ലഭ്യമാണ് .ഓൺലൈൻ പഠന ക്ലാസിന്റെ വിശദവിവരങ്ങൾ അസാവിന്റെ വെബ്സൈറ്റിൽ www.skillparkkerala.in,www.asapkerala.gov.in ലഭ്യമാണ് . 9495999676