KeralaLatest

“ഞാന്‍ എനിക്ക് വോട്ട് ചെയ്തവരുടെ മാത്രം പ്രതിനിധി” സിപിഎം സ്ഥാനാർത്ഥിയുടെ പ്രസംഗം വിവാദത്തിൽ

“Manju”

ആലപ്പുഴ : ഹരിപ്പാട് നഗരസഭയിലേക്ക് വിജയിച്ച സിപിഎം സ്ഥാനാർത്ഥിയുടെ പ്രസംഗം വിവാദത്തിൽ. തനിക്ക് വോട്ടുചെയ്തവരുടെ മാത്രം ജനപ്രതിനിധിയായെ പ്രവർത്തിക്കുവെന്നും അല്ലാത്തവരെ രണ്ടാം തരക്കാരും മൂന്നാം തരക്കാരുമായിട്ടേ കാണു എന്നുമായിരുന്നു പ്രസംഗം.

ഒൻപതാം വാർഡിൽ നിന്ന് വിജയിച്ച സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ ആണ്‌ വിജയിച്ച ഉടനെ ലഭിച്ച സ്വീകരണ പരിപാടിയിൽ ഇങ്ങനെ പ്രസംഗിച്ചത്.

പാർട്ടി അനുഭാവികളായ രണ്ടു കുടുംബങ്ങൾ ഉൾപ്പെടെ ബിജെപിക്ക് വോട്ടു ചെയ്തു എന്ന കാരണം പറഞ്ഞു കൊണ്ടേയിരുന്നു നേതാവിന്റെ സ്വജനപക്ഷപാത പ്രസംഗം.

Related Articles

Back to top button