IndiaKeralaLatest

ഗർഭിണികൾക്ക് കോവിഡ് വാക്‌സീന്‍; മാര്‍ഗ നിര്‍ദേശവുമായി സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍

“Manju”

ന്യൂയോര്‍ക്ക്: ഗര്‍ഭിണികളായ സ്ത്രീകള്‍ക്കു കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിനു മാര്‍ഗനിര്‍ദേശവുമായി സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ (സിഡിസി). ഏപ്രില്‍ 23 വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിനു ഗര്‍ഭിണികളായ സ്ത്രീകള്‍ക്കു കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതു യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ലെന്നും ഗര്‍ഭസ്ഥ ശിശുവിന് കോവിഡ് വാക്‌സീന്‍ ഹാനികരമല്ലെന്നും റോഷ്‌ലി വലന്‍സ്‌ക്കി വ്യക്തമാക്കി.
35,000 ഗര്‍ഭിണികളിലോ ഗര്‍ഭിണികളാകാന്‍ തയാറെടുക്കുന്ന സ്ത്രീകളിലോ നടത്തിയ പരീക്ഷണങ്ങളുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സിഡിസി അറിയിച്ചു. കോവിഡ് വാക്‌സീന്‍ കുത്തിവച്ച ശേഷം ആ ഭാഗത്ത് അല്‍പം വേദന അനുഭവപ്പെടുന്നു എന്നല്ലാതെ മറ്റൊരു ലക്ഷണങ്ങളും കണ്ടില്ലെന്നും ജേര്‍ണലില്‍ പറയുന്നു.
തേര്‍ഡ് സെമസ്റ്ററില്‍ വാക്‌സീന്‍ സ്വീകരിക്കുന്നതും മാതാവിനോ കുഞ്ഞിനോ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാക്കുകയില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വാക്‌സീന്‍ സ്വീകരിക്കുന്നതു തികച്ചും വ്യക്തിപരമാണെന്നും കൂടുതല്‍ വിവരങ്ങള്‍ പ്രൈമറി ഡോക്ടര്‍മാരോടെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരോടോ ചോദിച്ചു മനസിലാക്കണമെന്നും സിഡിസിയുടെ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.

Related Articles

Back to top button