India

കർഷകർക്ക് 20,000 കോടി രൂപ കൈമാറി പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ എട്ടാമത്തെ ഗഡു രാജ്യത്തെ കർഷകർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. രാജ്യത്തെ 9.5 കോടി കർഷകർക്കായി 20,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇന്ന് വിതരണം ചെയ്തത്. പദ്ധതിയുടെ എട്ടാം ഗഡുവും 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ഗഡുവുമാണിത്. തുക വിതരണം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി കർഷകരമായി ആശയവിനിമയം നടത്തി.

പശ്ചിമബംഗാളിലെ കർഷകർക്ക് ആദ്യമായി കിസാൻ സമ്മാൻ നിധിയുടെ സഹായം ലഭിച്ചത് പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. . തുടർന്ന് കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മാസ്‌ക് നിർബന്ധമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി ഓൺലൈനായാണ് കേന്ദ്ര സർക്കാർ അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക. സ്വന്തമായി രണ്ട് ഏക്കറിൽ കവിയാത്ത കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.

പിഎം കിസാൻ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യമാണ് ലഭ്യമാകുന്നത്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായിട്ടാണ് നൽകുക. ഈ പദ്ധതിയിൽ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ സർക്കാർ നടപടി കർഷകർക്ക് ആശ്വാസമാകും.

 

Related Articles

Back to top button