KeralaLatest

നെടുംങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് പഞ്ചായത്തുകൾ പൂർണ്ണമായും ലോക്ക് ചെയ്തു

“Manju”

ബിനു കല്ലാർ

ഇടുക്കി: ജില്ലയിലെ നെടുംങ്കണ്ടം, ഏലപ്പാറ, വാഴത്തോപ്പ് പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം കോവിസ്- 19 രോഗികളെ കണ്ടത്തിയ സാഹചര്യത്തിലും, ഇവരുമായി സമ്പർക്കത്തിൽ ഏറ്റപ്പെട്ട വീട്ട്കാരും , വീട്ടുകാരിൽ നിന്ന് നിരവധി നാട്ടുകാർക്കും രോഗം പകർന്നിരിക്കാം എന്ന വിലയിരുത്തലിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മൂന്ന് പഞ്ചായത്തും പൂർണ്ണമായി അടച്ചിടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നെടുംങ്കണ്ടം പുഷ്പകണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച യുവതിയുമായി പ്രൈമറി കോണ്‍ടാക്റ്റ് ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി. 12 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അതിര്‍ത്തി ലംഘിച്ച് നെടുങ്കണ്ടത്ത് ക്വാറന്റൈനില്‍ കഴിയുന്നവരുടെ ശ്രവ പരിശോധനാ ഫലം അടുത്ത ദിവസം പുറത്ത് വരും. ഏലപ്പാറ, വാഴത്തോപ്പ് പഞ്ചായത്തുകളിലെ കോവിഡ് റോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ കോൺടാക്റ്റ് ലിസ്റ്റ് ആരോഗ്യവകുപ്പ് ശേഖരിച്ച് വരുന്നു. മണിയാറൻ കുടി, പുഷ്പകണ്ടം പ്രദേശത്തെ കോവിഡ് രോഗികളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. നെടുംകണ്ടം പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന കരുണാപുരം പഞ്ചായത്തിലെ ഒന്ന് , രണ്ട് വാർഡുകളും ,പാമ്പാടുംപാറ പഞ്ചായത്തിലെ നാലാം വാർഡും ആണ് അടുത്ത മാസം മൂന്നാം തീയതി വരെ ലോക്ക് ഡൗൺ ചെയ്യ്തത്. ഏഴ് ദിവസം കർശനമായും നടപ്പിലാക്കും. ഇതുമൂലം നെടുംങ്കണ്ടം, തൂക്കുപാലം ഡൗൺ പൂണ്ണമായും അടയും. ഈ വിവരം അറിഞ്ഞ് നാല് മണി മുതൽ തൂക്കുപാലം, നെടുംങ്കണ്ടം ടൗണിൽ സാധനങ്ങൾ വാങ്ങുവാൻ ജനങ്ങൾ കൂട്ടമായി ഇറങ്ങി. ഇതുമൂലം ജനങ്ങളേയും, വാഹനങ്ങളേയും നിയന്ത്രിക്കുവാൻ പോലീസ് പണിപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും കേരളാ അതിർത്തി കടന്ന് എത്തുന്നവരെ കണ്ടത്തുന്നതിന് ജനകീയ സമതികൾ രൂപീകരിച്ചു. നാളെ മുതൽ മൂന്ന് ദിവസത്തേയ്ക്ക് അതിർത്തി വഴി തമിഴ്നാട്ടിലേയ്ക്കും, കേരളത്തിലേയ്ക്കും വാഹന ഗതാഗതം പൂർണ്ണമായും നിരോദിച്ചു. ജില്ലാ ഭരണകൂടം പുറത്ത് ഇറക്കിയിരിക്കുന്ന ഉത്തരവിൻ പ്രകാരം
1, പ്രസ്തുത ഗ്രാമപഞ്ചായത്തുകളിൽ വളരെ അടിയന്തിര ആവശ്യങ്ങൾക്ക് അല്ലാതെ പൊതുജനങ്ങൾ പുറത്ത് ഇറങ്ങുന്നത് കർശനമായി നിരോദിക്കും. 2, പ്രസ്തുത ഗ്രാമപഞ്ചായത്തുകളിയ്ക്കും പുറത്തേയ്ക്കും അവശ്യസർവ്വീസുകളിലേയ്ക്കായി നിശ്ചയിച്ചിരിക്കുന്ന റോഡുകളിലൂടെ മാത്രമേ ഗതാഗതം അനുവദിക്കകയുള്ളു, ഈ റോഡുകളെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിന് ജില്ലാ പോലീസ് മോധാവിയെ ഭരണകൂടം ചുമതലപ്പെടുത്തി.മറ്റ് റോഡുകൾ പൂർണ്ണമായും അടച്ചിടണം. 3, അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ ഉള്ളവ തുറന്ന് പ്രവർത്തിക്കാൻ പാടിലാത്തതാണ്. 4,അവശ്യവസ്തുക്കൾ, ആവശ്യം ഉള്ളവരുടെ വീട്ടിലേയ്ക്ക് നേരിട്ട് എത്തിച്ച് നൽകുന്നതിനുള്ള നടപടികൾ, സന്നദ്ധ സംഘടന പ്രവർത്തകരുടെ സേവനം വിനിയോഗിച്ച് , നിർവഹിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു. ടി ആവശ്യത്തിലേയ്ക്ക് മാത്രമായി ആവശ്യമെങ്കിൽ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയക്ക് അനുവാദം നൽകുന്നു. ഒരോ വാർഡ് തലത്തിലും ഇത്തരം ട്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ്. 5, പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലൂടെ ആവശ്യവസ്തുക്കളുമായി കടന്നുപോകുന്ന ചരക്ക് വാഹനങ്ങൾക്ക് ഇളവ് അനുവദിക്കുന്നു. 6, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറന്ന് പ്രവർത്തിക്കുന്നതിന് ഇളവ് അനുവദിക്കും. 7, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലുള്ള ഇടുക്കി സിവിൽ സ്റ്റേഷൻ, പൈനാവ്, ചെറുതോണി ടൗൺ എന്നിവടങ്ങളിൽ ഭാഗീകമായ ഇളവുകൾ അനുവദിക്കുന്നു. പൈനാവ്, ചെറുതോണി ടൗൺ എന്നിവടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും , മെഡിക്കൽ സ്റ്റോറുകൾ പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നതാണ്. 8, പ്രസ്തുത ഗ്രാമപഞ്ചായത്തുകളിൽ നിന്ന് പുറത്തേയ്ക്കോ, അകത്തേയ്ക്കാ യാത്ര ചെയ്യുന്നവരെ കർശനമായി പരിശോദിക്കേണ്ടതും ഈ ഉത്തരവിന്റെ ലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കും. 9, എല്ലാ വ്യക്തികളും പൊതുസ്ഥലത്ത് മാസ്കുകൾ ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

Related Articles

Leave a Reply

Back to top button