LatestThiruvananthapuram

ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും

“Manju”

സംസ്ഥാനത്ത് റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകൾ ഇന്ന് രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തനം ഉണ്ടായിരിക്കും. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനായി കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.

ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് ലഭിക്കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം തിരുവനന്തപുരം പൂജപ്പുര വൃദ്ധസദനത്തിൽ മന്ത്രി ആർ.ബിന്ദുവായിരുന്നു ഉദ്ഘാടനം ചെയ്തത്. 19ന് ആയിരുന്നു ഓണച്ചന്തകൾ ആരംഭിച്ചത്.

Related Articles

Back to top button