IndiaLatest

തമിഴ് സംവിധായകന്‍ എസ്.പി ജനനാഥന്‍ ആശുപത്രിയില്‍

“Manju”

ചെന്നൈ: സംവിധായകന്‍ എസ്.പി ജനനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വിജയ് സേതുപതി നായകനാവുന്ന ലാഭം എന്ന ചിത്രമാണ് അദ്ദേഹമിപ്പോള്‍ സംവിധാനം ചെയ്യുന്നത്. അതിന്റെ എഡിറ്റിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇടവേളയില്‍ സ്റ്റുഡിയോയില്‍ നിന്ന് ഹോട്ടലിലേക്ക് പോയതായിരുന്നു അദ്ദേഹം. നാല് മണി കഴിഞ്ഞിട്ടും സ്റ്റുഡിയോയില്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഹോട്ടല്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ബോധമില്ലാത്ത നിലയില്‍ കാണുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.

Related Articles

Back to top button