IndiaInternationalKeralaLatest

ഇന്ത്യന്‍ മുസ്ലീങ്ങള്‍ പ്രത്യേക പാര്‍ട്ടി രൂപീകരിക്കണമെന്ന് സാക്കിര്‍ നായിക്

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഇന്ത്യന്‍ മുസ്ലീങ്ങള്‍ സംഘടിക്കണമെന്നും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും വിവാദ മുസ്ലിം മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ അടിച്ചമര്‍ത്തലും ചൂഷണവും അനുഭവിക്കുകയാണെന്നും ഇതിനു എന്താണ് പ്രതിവിധിയെന്നുമുള്ള ചോദ്യത്തോട് ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു നായിക്ക്.

വിവിധ മതശാഖകളിലും, രാഷ്ട്രീയ പാര്‍ട്ടികളിലും സാമൂഹിക സംഘടനകളിലുമായി വിഘടിച്ച്‌ നില്‍ക്കുന്ന രാജ്യത്തെ മുസ്ലീങ്ങള്‍ ഒന്നിക്കണമെന്നും തങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു പാര്‍ട്ടി അവര്‍ രൂപീകരിക്കണമെന്നും നായിക്ക് പറയുന്നു.

മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്തേക്ക് പോകാന്‍ സാധിക്കുമെങ്കില്‍ അതാണ് താരതമ്യേന നല്ലതെന്നും എന്നാല്‍ അതിനായി ഇന്ത്യ വിടേണ്ടതില്ലെന്നും നായിക്ക് പറയുന്നു. അതിനുപകരം, മുസ്ലീങ്ങളോട് ‘സഹാനുഭൂതി’ വച്ചുപുലര്‍ത്തുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്. കേരളമാണ് പെട്ടെന്ന് തന്റെ മനസില്‍ വരുന്നത്. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയ മനസ്ഥിതി ഉള്ളവരല്ലെന്ന് നായിക്ക് പറയുന്നു.

Related Articles

Back to top button