KeralaLatest

‘ 108’ ആംബുലൻസുകൾ ഡൽഹിയിലേക്ക് കടത്തി

“Manju”

സ്വന്തം ലേഖകൻ

മലപ്പുറം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കരുത്തു പകർന്ന ‘108’ ആംബുലൻസുകളിൽ 15 എണ്ണം കരാർ ഏറ്റെടുത്ത കമ്പനി സംസ്ഥാനത്തു നിന്ന് കടത്തിയതായി ആരോപണം .ജില്ലയിലെ ആംബുലൻസുകൾ കൊണ്ടുപോകാനുള്ള ശ്രമം മലപ്പുറം ന്നഗരത്തിൽ വച്ച് മറ്റ് ആംബുലൻസുകൾ മുമ്പിലും പിന്നിലുമായി നിർത്തിയിട്ട് ജീവനക്കാർ തടഞ്ഞെങ്കിലും വൈകീട്ട് കൊണ്ടുപോയി .ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.വി.കെ ഇ എം.ആർ കമ്പനിയാണ് കേരളത്തിൽ 108 ആംബുലൻസ് പദ്ധതികളുടെ നടത്തിപ്പുകാർ .കേരളത്തിൽ കമ്പനിക്ക് കോടിക്കണക്കിന് രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്നും മുൻകൂർ തുക അടച്ച സംസ്ഥാനങ്ങളിൽ കൂടുതൽ ആംബുലൻസുകൾ ലഭ്യമാക്കാനാണ് കൊണ്ടുപോകുന്നതെന്നുമാണ് ജീവനക്കാർ പറയുന്നത് .കേരളത്തിൽ കമ്പനിയുടെ 315 ആംബുലൻസുകൾ ഓടുന്നുണ്ട് .24 മണിക്കൂർ ജോലി ചെയ്യുന്നവയിൽ 4 ജീവനക്കാരും 12 മണിക്കൂർ ജോലി ചെയ്യുന്നവയിൽ രണ്ട് ജീവനക്കാരുമാണുള്ളത് .കേരളത്തിൽ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട്, ഒന്നരമാസമായി .ഇങ്ങനെ 1300 ഓളം പേർ സംസ്ഥാനത്തുണ്ട്. 15 ആംബുലൻസുകളാണ് ഞായറാഴ്ച ഡൽഹിയിലേക്ക് കൊണ്ടുപോകാൻ കമ്പനി ശ്രമിച്ചത് .വാഹനങ്ങൾ കൊണ്ടുപോകാൻ വന്നവർക്ക് കൃത്യമായ തിരിച്ചറിയൽ കാർഡോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല .ഇത് ജീവനക്കാർ ചോദ്യം ചെയ്തു .റെഡ് സോൺ ജില്ലയിൽ നിന്ന് ആംബുലൻസുകൾ സംസ്ഥാനാതിർത്തി കടത്തുന്നത് നിയമലംഘനമാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു . 10,000 കിലോമീറ്റർ ഓട്ടത്തിനു ശേഷം സർവീസ് ചെയ്യേണ്ട ആംബുലൻസുകൾ നിർത്താതെ ഓടിക്കൊണ്ടിരിക്കുകയാണ് .30, O00 കിലോമീറ്റർ ഓട്ടം പിന്നിട്ടിട്ടും ഒരു തവണ പോലും സർവീസ് ചെയ്തിട്ടില്ലാത്ത ആംബുലൻസുകൾ ഏതു സമയത്തും വഴിയിൽ കിടക്കാമെന്നും ഡ്രൈവർമാർ പറയുന്നു .പകരം സംവിധാനം ഒരുക്കാമെന്ന് പറഞ്ഞാണ് കമ്പനി വാഹനങ്ങൾ കൊണ്ടുപോയത് .

Related Articles

Leave a Reply

Back to top button