
അഖിൽ ജെ എൽ
സംസ്ഥാനത്തെ ആശങ്കപ്പെടുത്തിയ കോവിഡ് വൈറസിന്റെ ഫലം ഇനി വേഗത്തില്‍ അറിയാന്‍ സാധിക്കും. 45 മിനിറ്റില്‍ വൈറസ് പരിശോധന ഫലം ലഭ്യമാകുന്ന എക്സ്പെര്‍ട്ട് സാര്‍സ് ടെസ്റ്റ് സംസ്ഥാനത്ത് തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്ന് മെഡിക്കല്‍ കോളജുകളിലാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാകും പരിശോധന നടക്കുക. അടിയന്തര ഘട്ടത്തില്‍ മാത്രമേ എക്സ്പെര്‍ട്ട് സാര്‍സ് ടെസ്റ്റ് നടത്തൂവെന്നാണ് വിവരം.