KeralaLatest

വനിതാ ഫുട്‌ബോള്‍ താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു

“Manju”

കോഴിക്കോട്: ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്‌ബോള്‍ പരിശീലകയുമായ ഫൗസിയ മാമ്പറ്റ(52) അന്തരിച്ചു. കാന്‍സര്‍ ബാധിതയായിരുന്നു. നടക്കാവ് ജിവിഎച്ച്‌എസ്‌എസ് സ്‌കൂളിലെ ഫുട്‌ബോള്‍ പരിശീലകയായിരുന്നു. ദേശീയ ഗെയിംസ് വനിതാ ഫുട്ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്ബ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു.

കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തു-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായിക രംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്ബാളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്ബാള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാന തലത്തില്‍ വെങ്കലം, ഹോക്കി, വോളിബാള്‍ എന്നിവയില്‍ ജില്ലാ ടീമംഗവുമായിരുന്നു.ദേശീയ ഗെയിംസ് വനിതാ ഫുട്ബാളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കബറടക്കം ഇന്ന് 11.30ന് ഈസ്റ്റ് വെള്ളിമാട്കുന്ന് ജൂമാ മസ്ജിദില്‍.

Related Articles

Back to top button