InternationalLatest

മ്യാൻമാർ; പ്രകടനത്തിനിടയിലേക്ക് സൈനിക വാഹനം ഓടിച്ചുകയറ്റി, 3 മരണം

“Manju”

മ്യാന്മറിലെ യാംഗോനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തിലേക്ക് സൈനിക വാഹനം ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് മൂന്നു പേര്‍ കൊല്ലപ്പെട്ടു.
ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച്‌ ഭരണം പിടിച്ച സൈനിക ഭരണകൂടത്തിനെതിരെ സമാധാനപരമായ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നവര്‍ക്കു നേരെയാണ് ഞായറാഴ്ച സേനയുടെ ക്രൂരത അരങ്ങേറിയത്.
യാംഗോനില്‍ പ്രകടനത്തിന്റെ പിന്നിലൂടെയാണ് സൈനിക വാഹനം എത്തിയത്. ആളുകള്‍ ഓടിമാറുന്നതിനുമുമ്ബേ നിരവധി പേരെ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഓങ് സാന്‍ സൂചിക്കെതിരായ കോടതി വിധി വരാനിരിക്കെയാണ് അനുയായികള്‍ പ്രകടനം നടത്തിയത്.

Related Articles

Back to top button