
പി.വി.എസ്
മലപ്പുറം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലിനായി മുസ്ലിം ലീഗ് എം.പിമാരും എം.എൽ.എമാരും കോഴിക്കോട് വിമാനത്താവള പരിസരത്ത് ഉപവാസ സമരം നടത്തി .ന്യൂഹ് മാൻ ജംഗ്ഷന് സമീപം പത്തരയ്ക്ക് ആരംഭിച്ച സമരം വീഡിയോ കോൺഫറൻസിങ്ങ് വഴി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു .പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ അലംഭാവം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു .ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു .3 എം.പിമാരും 14 എം.എൽ.എമാരും പങ്കെടുത്തു .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ സമരത്തിൽ പ്രസംഗിച്ചു .എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ ,പി .വി അബ്ദുൾ വഹാബ് ,എം .എൽ .എ മാരായ എം.കെ മുനീർ ,എം .ഉമ്മർ ,കെ.എം.ഷാജി ,ടി.വി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.എം.എൽ.എ മാരായ ടി.എ അഹമ്മദ് കബീർ ,മഞ്ഞളാംകുഴി അലി ,പി.കെ ബഷീർ ,കെ.എൻ.എ ഖാദർ ,ആബിദ് ഹുസൈൻ തങ്ങൾ ,എൻ.ഷംസുദ്ദീൻ ,പി.അബ്ദുൽ ഹമീദ് ,പി.ഉബൈദുല്ല ,സി.മമ്മുട്ടി ,പാറക്കൽ അബ്ദുല്ല എന്നിവരും സമരത്തിൽ പങ്കെടുത്തു .
ഫോട്ടോ ക്യാപ്ഷൻ: പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജനപ്രതിനിധികൾ കോഴിക്കോട് വിമാനത്താവള പരിസരത്ത് നടത്തിയ ഉപവാസ സമരത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രസംഗിക്കുന്നു .