IndiaKeralaLatestThiruvananthapuram

കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം

“Manju”

കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം : 'ഇനി ആരും  നിങ്ങളുടെ വസ്തുവില്‍ കണ്ണുവയ്ക്കില്ല' …. സാധാരണക്കാര്‍ക്ക് ...

കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം , ‘ഇനി ആരും നിങ്ങളുടെ വസ്തുവില്‍ കണ്ണുവയ്ക്കില്ല’. പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ഈ പദ്ധതി എന്താണെന്നല്ലേ… ഗ്രാമീണരുടെ വസ്തുവിന്റെ അതിരുകള്‍ അത്യന്താധുനിക സങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായി നിര്‍ണയിച്ച്‌ ഉടമകള്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് ഇത്. സ്വാശ്രയ ഇന്ത്യയിലേക്കുളള പ്രധാന ചുവടുവയ്‌പ്പെന്നാണ് പ്രധാനമന്ത്രി പദ്ധതിയെ വിശേഷിപ്പിച്ചത്. കേന്ദ്രത്തിന്റെ ഈ പുതിയ പദ്ധതി സാധാരണക്കാര്‍ക്ക് ആശ്വാസമായിട്ടുള്ളതാണ്.

ഡ്രോണുപയോഗിച്ചാണ് വസ്തുവിന്റെ അതിര്‍ത്തികള്‍ രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് ജിയോമാപ്പിംഗ് നടത്തി രേഖകള്‍ ഡിജിറ്റലാക്കി കാര്‍ഡില്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇത് എസ് എം എസ് ആയി ഉടമകളുടെ മൊബൈല്‍ഫോണിലേക്ക് അയയ്ക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുലക്ഷത്താേളം ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ലഭിക്കുന്ന എസ് എം എസ് ലിങ്കുവഴി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഡൗണ്‍ലോഡ്‌ചെയ്‌തെടുക്കാന്‍ കഴിയും.

കര്‍ഷകര്‍ക്ക് വായ്പയെടുക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും പ്രോപ്പര്‍ട്ടി കാര്‍ഡ് ഉപയോഗപ്പെടുത്താം. കൃത്യമായ ഭൂ വിവരങ്ങള്‍, വസ്തുനികുതി നിര്‍ണയം. തര്‍ക്കപരിഹാരം എന്നിവയ്ക്കും പുതിയപദ്ധതി ഏറെ സഹായകകമാണ്. ഓരോരുത്തരുടെയും കൈവശം എത്രഭൂമിയുണ്ടെന്ന് എളുപ്പത്തില്‍ കണ്ടെത്താനും അധികൃതര്‍ക്ക് കഴിയും.

കഴിഞ്ഞ ഏപ്രില്‍ 24ന് ദേശീയ പഞ്ചായത്ത് രാജ് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി നാലുവര്‍ഷംകൊണ്ട് പൂര്‍ണമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശ് ഹരിയാന, മഹാരാഷ്ട്ര,മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button