IndiaLatest

ക്ഷേത്രത്തില്‍ സ്വര്‍ണം പൂശി മകുടങ്ങള്‍ അലങ്കരിക്കുന്നു

“Manju”

അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ മകുടങ്ങള്‍ സ്വര്‍ണം പൂശി അലങ്കരിക്കാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനം. ക്ഷേത്രത്തിലെ 1400ലധികം മകുടങ്ങളാണ് സ്വര്‍ണം പൂശി അലങ്കരിക്കന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ സ്വര്‍ണം പൂശുന്ന ജോലി പൂര്‍ത്തികരിക്കനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ‘സോമനാഥ് ക്ഷേത്രത്തിലെ 1400ലേറെ മകുടങ്ങള്‍ സ്വര്‍ണം പൂശാന്‍ പോവുകയാണ്. ഇതുവരെ ഏകദേശം 500 പേര്‍ ഇതിനായി സംഭാവന നല്‍കിയിട്ടുണ്ട്’ ക്ഷേത്ര ട്രസ്റ്റ് അംഗം പി കെ ലഹേരി പറഞ്ഞു.സ്വര്‍ണം പൂശിയ മകുടങ്ങള്‍ രാത്രിയിലും  ദൃശ്യമാകാനായി ക്ഷേത്രത്തില്‍ ശരിയായ വെളിച്ച സംവിധാനം സ്ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതായും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button