IndiaLatest

4 ദേശീയ പാത പദ്ധതികൾക്ക് തറക്കല്ലിട്ട് നിതിൻ ഗഡ്കരി

“Manju”

ഹരിയാനയിലെ സോനെപത്, കര്‍ണാല്‍, അംബാല എന്നിവിടങ്ങളില്‍ നാല് ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടല്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ആകെ 3,835 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, മറ്റ് എംപിമാരും, എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി മുതല്‍ പാനിപത്ത് വരെയുള്ള 8 വരി ദേശീയപാത 44-ല്‍ സോനെപത് ഏരിയയിലെ 11 മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് 890 കോടി രൂപയാണ് ചെലവ്. ഫ്ളൈ ഓവറുകളുടെ ആകെ നീളം 24 കിലോമീറ്ററായിരിക്കും, ഇത് ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ സാമ്ബത്തിക നോഡുകളിലേക്ക് മികച്ച കണക്റ്റിവിറ്റി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡല്‍ഹിയില്‍ നിന്ന് പാനിപ്പത്തിലേക്കുള്ള ഈ ഹൈവേ കാര്‍ഷിക മേഖലകളെ വ്യവസായ മേഖലകളുമായി ബന്ധിപ്പിക്കുകയും ചരക്കുകളുടെയും അന്തിമ ഉല്‍പ്പന്നങ്ങളുടെയും ഗതാഗതം സുഗമമാക്കുകയും ചെയ്യും. ഡല്‍ഹിപാനിപ്പത്ത് ഇടനാഴി ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ സഞ്ചാരം സുഗമമാക്കും.

കൂടാതെ, കര്‍ണാല്‍ ഗ്രീന്‍ഫീല്‍ഡ് 35 കിലോമീറ്റര്‍ 6-വരി റിംഗ് റോഡിന്റെ നിര്‍മ്മാണത്തിനും ഉദ്ഘാടന ചടങ്ങ് തുടക്കം കുറിച്ചു. 1,690 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി കേവലം ഒരു റോഡ് മാത്രമല്ല, പ്രദേശത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഒരു സുപ്രധാന ജീവനാഡിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button