Uncategorized

1253 റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടി നവീകരിക്കും

“Manju”

ന്യൂഡല്‍ഹി ; ആദര്‍ശ് സ്‌റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി 1253 റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടി നവീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം.

ആദര്‍ശ് സ്‌റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി 1253 റെയില്‍വേ സ്‌റ്റേഷനുകളാണ് നവീകരിക്കുന്നതിനായി കണ്ടെത്തിയത്. ഇതില്‍ 1218 സ്‌റ്റേഷനുകള്‍ ഇതുവരെ നവീകരിച്ചു ബാക്കിയുളളവ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തികരിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

രാജസ്ഥാനിലെ 40 സ്‌റ്റേഷനുകളും, ഹരിയാനയിലെ 16 സ്‌റ്റേഷനുകളും, മധ്യപ്രദേശില്‍ 45 സ്‌റ്റേഷനും ഗൂജാറത്തിലെ 32 സ്‌റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.

ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ആദര്‍ശ് സ്‌റ്റേഷന്‍ പദ്ധതി. 2009 ലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് ആ കാലഘട്ടത്തില്‍ 986 റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിച്ചു. 2017-18ല്‍ 1252 സ്‌റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കി. റെയില്‍വേ സ്‌റ്റേഷനുകളിലെ വിശ്രമ മുറികള്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, കുടി വെളളം, ലഘു ഭക്ഷണശാലകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നതാണ്.

Related Articles

Back to top button