InternationalLatest

ആഴ്‌സണല്‍ ഇന്ന് വാറ്റ്ഫോര്‍ഡിനെതിരെ

“Manju”

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലുള്ള ആഴ്‌സണല്‍ ഇന്ന് വാറ്റ്ഫോര്‍ഡിനെതിരെ ഇറങ്ങും. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് നിലവില്‍ ഗണ്ണേഴ്‌സ്. സ്ഥിരതയില്ലാത്ത യുണൈറ്റഡിന്റെ പ്രകടനങ്ങളും മൂന്ന് മത്സരങ്ങള്‍ കുറവു കളിച്ച മുന്‍തൂക്കവുമാണ് ടോപ്പ് ഫോറിലേക്കുള്ള ആഴ്‌സണലിന്റെ കുതിപ്പിന് ശക്തിയേകുന്നത്.

ഇന്ന് ജയിച്ചാല്‍ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിനെയും മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡ് തോറ്റാല്‍ അവരെയും മറികടന്ന് ആഴ്‌സണലിന് നാലാമതെത്താം. അതേസമയം മറുവശത്ത് ചുവന്ന ചെകുത്താന്‍മാരെ അവസാന മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വാറ്റ്ഫോര്‍ഡ് ഇറങ്ങുന്നത്.ഇന്ന് അര്‍ട്ടേറ്റയുടെ ടീമിനെ അട്ടിമറിച്ചാല്‍ തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ നിന്നും കരകയാറാനും റോയ്‌ ഹോഡ്‌സണിന്റെ പട്യ്ക്കാകും. എന്നിരുന്നാലും അതിനായി നന്നായി വിയര്‍ക്കേണ്ടി വരുമെന്നതാണ് ബാലികേറമല. മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ്.

Related Articles

Back to top button