Uncategorized

കളക്ടർമാർക്ക് സ്ഥലം മാറ്റം

“Manju”

തിരുവനന്തപുരം; ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടർ രേണുരാജിനെ വയനാട് കളക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ ഉമേഷാണ് എറണാകുളം കളക്ടർ.

എണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം. വിഷയം വിചാരണയ്ക്ക് എടുത്തപ്പോള്‍ കളക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

തൃശൂർ കളക്ടർ ഹരിത വി.കുമാറിനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. വയനാട് കളക്ടർ എ.ഗീതയെ കോഴിക്കോട് കളക്ടറാക്കി. ആലപ്പുഴ കളക്ടർ വി.ആർ.കെ. തേജയെ തൃശൂർ കളക്ടറായി നിയമിച്ചു.

Related Articles

Back to top button