IndiaLatest

തൊഴില്‍ പ്രതിസന്ധിക്കിടയില്‍ ഒരു തൊഴിലാളി ദിനം കൂടി; തൊഴിലില്ലാതെ കോടിക്കണത്തിനു പേര് ദരിദ്രരാവും

“Manju”

 

റ്റി. ശശിമോഹന്‍

ഇന്ന് സര്‍വ്വരാജ്യതൊഴിലാളി ദിനം ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരായി മാറിക്കഴിഞ്ഞ കോവിഡ് വ്യാപന കാലത്താണ് വീണ്ടുമൊരു മെയ് 1 എത്തുന്നത്.

സുഖലോലുപതയില്‍ കഴിഞ്ഞ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ഒന്നു ചെറുത്തു നില്‍ക്കാന്‍ പോലും ആവാതെ ഒട്ടേറെ പേര്‍ തൊഴില്‍ രഹിതരായത് ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം ഉണ്ടായതുകൊണ്ട് തൊഴിലാളികളുടെ ഭാവി എന്തായിരിക്കും എന്ന് പ്രവചിക്കാനാവില്ല.

എങ്കിലും ഉല്പാദനം കൂട്ടിയാലേ പിടിച്ചു നില്‍ക്കാനാവൂ എന്ന സ്ഥിതി നിലവില്‍ കറവായതുകൊണ്ട്, കോവിഡ് കാലം കഴിഞ്ഞാല്‍ നല്ല തൊഴില്‍ ദിനങ്ങള്‍ ഉണ്ടാവും എന്നു വേണം കരുതാന്‍.

കൊറോണ വൈറസ് ബാധ കോടിക്കണക്കിന് ആളുകളെ ദാരിദ്രത്തിലേക്ക് തള്ളിവിടുന്നു എന്നാണ് ലോകബാങ്കിന്റ വിലയിരുത്തല്‍ ഇന്ത്യ ഉള്‍പ്പെടുന്ന തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 40 കൊല്ലത്തിനിടയിലെ ഏറ്റവും ഭീഷണിയായ സാമ്പത്തികമാന്ദ്യം ഉണ്ടാവും എന്നാണ് കണക്കു കൂട്ടല്‍. അതുപോലെ സബ് -സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 25 കൊല്ലത്തിനിടയിലുള്ള ഏറ്റവും മോശമായ കാലമാണ് വരാനിരിക്കുന്നത്.

ഇക്കൊല്ലം അവസാനമാകുന്നതോടെ ലോകജനസംഖ്യയുടെ 8 ശതമാനം പേര്‍ അതായത് 500 കോടി ആളുകള്‍ തൊഴിലില്ലായ്മ കാരണം കടുത്ത ധാരിദ്രത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് ലോക ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്. ഇതിനൊരു പ്രധാന കാരണം മാസങ്ങള്‍ നീണ്ട ലോക്ഡൌണ്‍ തന്നെയാണ്. എല്ലാവരും ഇല്ലായ്മയുടെ ദുരന്തം അനുഭവിക്കുമെങ്കിലും സമ്പന്ന രാഷ്ട്രങ്ങള്‍ക്കായിരിക്കും കനത്ത തിരിച്ചടി അനുഭവിക്കേണ്ടി വരുക.

അസംഘടിതരായ തൊഴിലില്ലായ്മക്ക് കൂടുതല്‍ വിഷമം അനുഭവിക്കേണ്ടി വരും. ഭക്ഷണത്തിനും ചികിത്സയ്ക്കം പോലും അവര്‍ക്ക് പണമുണ്ടാവില്ല. ഏതാണ്ട് 200 കോടിയോളം ആളുകള്‍ ഈ മേഖലയില്‍ ഉണ്ട്. കോവിഡ് വ്യാപന കാലം അവസാനിച്ചാലും അതുണ്ടാക്കിയ സാമ്പത്തിക പ്രശ്നങ്ങള്‍ മാസങ്ങളോളം നിലനില്‍ക്കും.

കഠിനാധ്വാനം കൊണ്ട് ജീവിതത്തിന്റെ പടവുകള്‍ കയറി, സുസജ്ജരായ ആളുകള്‍ പലരും പല പടികള്‍ താഴേയ്ക്കു വീണു പോകും. ഉദാഹരണത്തിന് കോരളത്തിലെ പ്രവാസികള്‍ കോവിഡ് കാലത്ത് പലര്‍ക്കും ഗള്‍ഫ് നാടുകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലുണ്ടാവില്ല, ഒമാന്‍ പോലുള്ള രാജ്യങ്ങള്‍ സ്വദേശിവല്‍ക്കരണത്തിന്റെ പാതയിലാണ് അതുകൊണ്ട് നാട്ടില്‍ തിരിച്ച് വന്നവരില്‍ പലര്‍ക്കും തിരിച്ചുപോവാനാവില്ല. നാട്ടില്‍ നല്ല ജോലി കിട്ടുകയുമില്ല. ഇതിനൊരു അപവാദം. ഒരുപക്ഷേ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഒരു പറ്റം പേരായിരിക്കും.

Related Articles

Leave a Reply

Back to top button