KeralaLatest

ഇടുക്കിയിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ

“Manju”

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി ജില്ലയിൽ ഇന്നലെ പുതുതായി 218 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. നിലവിൽ 1793 പേർ കോവിഡ് നിരീക്ഷണത്തിലുണ്ട് ഇതിൽ 1788 പേർ വീടുകളിലും 5 പേർ ആശുപത്രിയിലുമാണ്. ഇന്നലെ 58 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുൾപ്പടെ ആകെ 2789 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. വീടുകളിൽ നിരീക്ഷണത്തിലായിരുന്നവരിൽ 17 പേരുടെ നിരീക്ഷണകാലാവധിയും അവസാനിച്ചു. ഇന്നലെ 71 പേരുടെ പരിശോധനാഫലം കിട്ടി. 167 പേരുടെ പരിശോധനാഫലം ആകെ ലഭിക്കാനുണ്ട്.
കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25 പേരിൽ 24 പേർക്ക് രോഗം ഭേദമായി.

Related Articles

Back to top button