LatestThiruvananthapuram

കെ.എസ്.ആര്‍.ടി.സി :ശമ്പള പരിഷ്കരണത്തിന് പുതിയ സ്കെയില്‍ തയ്യാറാക്കും

“Manju”

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്കരണത്തിന് പുതിയ സ്കെയില്‍ തയ്യാറാക്കും. ശമ്പള വര്‍ദ്ധന മൂലമുണ്ടാകുന്ന അധിക ബാദ്ധ്യത കെ.എസ്.ആര്‍.ടി.സി വഹിക്കണമെന്ന നിബന്ധനയിലാവും പുതിയ പാക്കേജിന് സര്‍ക്കാര്‍ അനുമതി.

ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയുടെ ധനസ്ഥിതി ബോദ്ധ്യപ്പെടുത്തിയ ശേഷമാവും പുതിയ പാക്കേജിന് അന്തിമ രൂപം നല്‍കുക. മാനേജ്മെന്റ് തയ്യാറാക്കിയ ശമ്പള സ്കെയിലിനെക്കാള്‍ വര്‍ദ്ധനയുള്ളതും, ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നയത്ര വര്‍ദ്ധനയില്ലാത്തതുമാവുമിത്.
മാനേജ്മെന്റ് അവതരിപ്പിച്ച ശമ്പള പാക്കേജില്‍ കുറ‌ഞ്ഞ ശമ്പളം 20,000 രൂപയും, കൂടിയത് 90,000 രൂപയുമാണ്. എന്നാല്‍, സ‌ര്‍ക്കാര്‍ ജീവനക്കാരുടേതിനു തുല്യമായി ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ടു വച്ച പാക്കേജില്‍ കുറ‌ഞ്ഞ ശമ്പളം 23,700 രൂപയും കൂടിയത് 1,18,100 രൂപയുമാണ്.

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നിട്ടും രണ്ട് ദിവസത്തെ സമരം നടത്തിയ ജീവനക്കാരുടെ സംഘടനകളോട് മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ മാസത്തെ ശമ്പള വിതരണത്തിനുള്ള ധനസഹായവും വൈകും. കഴിഞ്ഞ മാസം സര്‍ക്കാരിന്റെ 80 കോടി കിട്ടിയ ശേഷമാണ് ശമ്പളം നല്‍കിയത്.

Related Articles

Back to top button