IndiaLatest

നോർക്കയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന്

“Manju”

 

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരാനായി ഇതുവരെ 5.34 ലക്ഷം പേർ നോർക്കയിൽ രജിസ്റ്റർ ചെയ്തു. ഇവരുടെ വിശദാംശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കും അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർത്ഥിക്കുമെന്നും നോർക്ക അറിയിച്ചു.

കേരളത്തിലേക്ക് മടങ്ങിവരുന്നതിന് വിദേശരാജ്യങ്ങളിൽ നിന്ന് 3.98 ലക്ഷം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം പേരും നോർക്കയിൽ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ വിദേശ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇയിൽ നിന്നാണ്. ഇവിടെനിന്ന് 1,75,423 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്ന് 54305 പേരും ബ്രിട്ടനിൽ നിന്ന് 2437 പേരും അമേരിക്കയിൽ നിന്ന് 2255 പേരും മടങ്ങി വരുന്നതിനായി രജിസ്റ്റർ ചെയ്തു.

രജിസ്റ്റർ ചെയ്തവരുടെ വിശദാംശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുത്ത് നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർത്ഥിക്കുമെന്നും നോർക്ക അറിയിച്ചു. ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്ട്രേഷനിൽ കർണാടകയിൽ നിന്നാണ് കൂടുതൽ പേരും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെനിന്ന് 44, 871 പേരാണ് മടങ്ങിവരാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്‌നാട് 41,425 മഹാരാഷ്ട്ര 19,029 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ

Related Articles

Leave a Reply

Back to top button