IndiaLatest

സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മിച്ച യുവാവ് പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

ഭോപ്പാല്‍: സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മിച്ച യുവാവ് പിടിയിലായി. മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലാണ് സംഭവം. ഹാന്‍ഡ് സാനിറ്റൈസറിലെ പ്രധാന ഘടകമാണ് ആല്‍ക്കഹോള്‍. ഇന്ദാല്‍ സിങ് രജ്പുത് എന്ന ബോറിയ ജഗിര്‍ ഗ്രമാവാസിയാണ് പിടിയിലായത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യശാലകള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകായാണ്. കൊറോണയെ തുടര്‍ന്ന് ഉയര്‍ന്ന ഡിമാന്‍ഡുള്ള സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്തെ നിരവധി ഡിസ്റ്റിലറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറില്‍ നിന്നാണ് രജ്പുത് മദ്യം നിര്‍മ്മിച്ചിരുന്നതെന്ന് മധ്യപ്രദേശ് പോലീസ് പറഞ്ഞു. അസാധാരണമായിട്ടാണ് ഇത്തരത്തിലൊരു സംഭവമെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button