Kannur

വിദ്യാർത്ഥിയെ ഓട്ടോറിക്ഷാ ഡ്രൈവർ നടുറോഡിലിട്ട് മർദ്ദിച്ച സംഭവം : ബാലാവകാശ കമ്മീഷൻ കേസെടുത്തു

“Manju”

കണ്ണൂർ : പാനൂർ മുത്താറിപ്പീടികയിൽ ഓട്ടോറിക്ഷാ ഡ്രൈവർ വിദ്യാർത്ഥിയെ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചെയർമാൻ കെ.വി. മനോജിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. പരീക്ഷ കഴിഞ്ഞ് വന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ഓട്ടോറിക്ഷാ ഡ്രൈവർ ജിനീഷ് റോഡിലിട്ടാണ് മർദ്ദിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. തുടർന്ന് കുട്ടിയുടെ അച്ഛൻ പരാതി നൽകിയെങ്കിലും പാനൂർ പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്ന് അച്ഛൻ ആരോപിച്ചു. പ്രശ്‌നം ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിച്ചത്. പരാതി പിൻവലിപ്പിക്കാനും ശ്രമമുണ്ടായെന്ന് കുട്ടിയുടെ കുടുബം പറഞ്ഞു. എന്നാൽ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീരണം.

Related Articles

Back to top button