KannurKeralaLatestThiruvananthapuram

കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍ : കണ്ണൂരില്‍ കോവിഡ് പോസിറ്റീവായ യുവതി ഇരട്ട കുട്ടികളെ പ്രസവിച്ചു. കണ്ണൂര്‍ സ്വദേശിനിയായ 32 കാരിയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ക്ക് ജന്മംനല്‍കിയത്. കോവിഡ് കാലത്തെ സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിത്.

ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ആഹ്ലാദ വാര്‍ത്ത പുറത്തുവിട്ടത്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കൊവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇവര്‍. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്.

“കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു” -മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

Related Articles

Back to top button