IndiaLatest

കൊവിഡ് പ്രതിരോധം; കോടതി ഇടപെടലില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കോടതി ഇടപെടുന്നതില്‍ അമര്‍ഷം പ്രകടിപ്പിച്ച്‌ കേന്ദ്രം. ഭരണകൂടത്തെ വിശ്വസിക്കാന്‍ കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. ഓക്സിജന്‍ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ തല്ക്കാലം പങ്കുവയ്ക്കുന്നില്ലെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. വാക്സീന്‍ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഭരണകൂടത്തെ വിശ്വസിക്കുക. കോടതിയുടെ ഇടപെടല്‍ പ്രതിസന്ധി മറികടക്കാന്‍ നൂതന വഴികള്‍ സ്വീകരിക്കുന്നതിന് തടസ്സമാകും. കോവിഡ് പ്രതിരോധത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കുന്നത്. ഓക്സിജന്‍ ലഭ്യതയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാല്‍ വിശദാംശങ്ങള്‍ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്.

കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം വാദിച്ചു. 50 ലക്ഷം ഡോസ് വാക്സീന്‍ യുകെയ്ക്ക് നല്‍കാനുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നീക്കം കേന്ദ്രം ഇടപെട്ട് തടഞ്ഞു. ഇവ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. റഷ്യയിലെ സ്പുട്നിക് വി വാക്സീന്റെ പതിനഞ്ച് ലക്ഷം ഡോസുകള്‍ ഈ മാസം അവസാനത്തോടെ വിപണയില്‍ എത്തുമെന്ന സൂചനയും സര്‍കാര്‍ നല്‍കി.

Related Articles

Back to top button