IndiaLatest

കന്യാകുമാരിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കണം.

“Manju”

ഗുരുദത്ത്. എം

 

കന്യാകുമാരി : ഇന്ന് രാവിലെ മുതൽ കന്യാകുമാരിയിൽ കടകളിലും റോഡിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കടകളെല്ലാം തുറക്കുകയും, എല്ലാം വാഹനങ്ങളും നിരത്ത് നിറഞ്ഞ് ഓടുന്ന ഒരവസ്ഥയുമാണുള്ളത്. ഇളവുകൾ വരുമ്പോൾ ജാഗ്രതയില്ലാതെ ജനങ്ങൾ പുറത്തിറങ്ങിയാൽ നിലവിലെ സ്ഥിതി വഷളാവുകയെ ഉള്ളു.
എന്നാൽ പോലീസ് വന്ന് അത്യാവശ്യത്തിനു ഉള്ള കടകൾ ഒഴിച്ച് (പച്ചക്കറി, പലചരക്ക് ) ബാക്കി എല്ലാ കടകളും അടപ്പിക്കുന്നുണ്ട്.. നിലവിൽ കന്യാകുമാരി ജില്ലയിൽ നാലു കുടുംബങ്ങൾ നിരീക്ഷണത്തിലിരിക്കേ ഈ രീതിയിലുള്ള തിരക്ക് ചിലപ്പോൾ രോഗം പകരാൻ സാധ്യത കൂട്ടിയേക്കാം. അത്യാവശ്യങ്ങൾക്ക് മാത്രം ജനം പുറത്തിറങ്ങുന്ന രീതിയുണ്ടാവണം.

Related Articles

Leave a Reply

Back to top button