Thrissur

കുന്നംകുളം നഗരസഭ പച്ചത്തുരുത്ത് ഉപഹാരം ഏറ്റുവാങ്ങി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

അതിജീവനത്തിന് ജൈവ വൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ വിവിധ ഇടങ്ങളില്‍ പച്ചത്തുരുത്ത് തയ്യാറാക്കിയിട്ടുള്ളതിനുള്ള ഉപഹാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധിയും കേരള കലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗവുമായ ടി.കെ.വാസു കുന്നംകുളം നഗരസഭ ചെയര്‍പേര്‍സണ്‍ സീതരവീന്ദ്രന് കൈമാറി.
കുന്നംകുളം നഗരസഭയില്‍ കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്ക്, സീനിയര്‍ ഗ്രൗണ്ട്, മധുരക്കുളം, പോര്‍ക്കളങ്ങാട് ശ്മശാനം എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭയിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഇനിയും വൃക്ഷതൈകള്‍ നട്ടുപിടിപ്പിയ്ക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കുമെന്ന്
ചെയര്‍പേര്‍സണ്‍ സീത രവീന്ദ്രന്‍ പറഞ്ഞു.
വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗീത ശശി, സുമ ഗംഗാധരന്‍, കെ.കെ.ആനന്ദന്‍, കൗണ്‍സിലര്‍ ഓജി. ബാജി തുടങ്ങിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button