KeralaLatestThrissur

നാനോ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

തളിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രാദേശിക കാർഷിക കാർഷികേതര ഉല്പന്ന കേന്ദ്രമായ കലവറ കുടുംബശ്രീ നാനോ മാർക്കറ്റ് കൂടി ഉൾപ്പെടുത്തി പ്രവർത്തനമാരംഭിച്ചു. തളിക്കുളം ബീച്ച് റോഡിൽ വ്യാപാര ഭവന് സമീപം ആരംഭിച്ച സ്ഥാപനത്തിൽ വിഷരഹിത പച്ചക്കറി ഉല്പന്നങ്ങൾ, തൈകൾ, കുടുംബശ്രീ യൂണിറ്റുകളുടെ വറവ് സാധനങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വാങ്ങുകയും വില്പന നടത്തുകയും ചെയ്യും. ടി.എൻ.പ്രതാപൻ എം.പി.ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എൽ.സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിനയ പ്രസാദ്, സെക്രട്ടറി കെ.പി.ചിത്ര, ഗ്രാമപഞ്ചായത്തംഗം പി.ആർ.രമേഷ്, കൃഷി ഓഫീസർ എ.ടി.ഗ്രേസി, കുടുംബശ്രീ ചെയർപേഴ്സൺ അജന്ത ശിവരാമൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button