KeralaLatest

ആ രഹസ്യ സന്ദർശകൻ ഞാനല്ല:ആരോപണ വിധേയൻ പ്രതികരിക്കുന്നു

“Manju”

സ്വന്തം ലേഖകൻ

എനിക്കെതിരെ അപകീർത്തികരമായ ചില വാർത്തകൾ സോഷ്യൽ മീഡിയ വഴിയും പത്ര മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നുണ്ട്. ആയതിന്റെ യഥാർത്ഥ്യം അറിയിക്കുന്നതിനാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.
എനിക്ക് 30.04.2020 ന് എന്റെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കോട്ടയത്തേയക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. ആയതിലേയ്ക്കായി കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ അനുമതി കൂടി വാങ്ങണമായിരുന്നു.എന്നാൽ ഞാൻ യാത്ര വിവരത്തെ സംബന്ധിച്ച് സത്യവാങ്ങ്മൂലവുമായിട്ടാണ് പോയത്. എന്നാൽ യാത്ര മധ്യേ എന്റെ യാത്ര വിവരം ഒരാൾ പോലീസിൽ അറിയിക്കുകയും, ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ യാത്ര ചെയ്തത് മൂലം ലോക് ഡൗൺ ലംഘിച്ചത് കേസ് എടുക്കുകയാണ് ചെയ്തത്, അത് ഒരു പെറ്റി Offence ആണ്.
ഇതാണ് സത്യമാണെന്നേരിക്കേ അടിസ്ഥാനരഹിതമായതും, വസ്തുതാ വിരുദ്ധവുമായ കുപ്രചാരണവും അപകീർത്തികരമായ വാർത്തകളും വരുന്നത് എന്നെ മനപ്പൂർവ്വം അപമാനിക്കാനുള്ള ഗൂഢ ഉദ്ദേശമാണ്.
ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന അപകീർത്തികരമായ വാർത്തകൾ പ്രചരിക്കാൻ കാരണം ഞാൻ എന്റെ അടുത്ത ബന്ധുവിന് നിയമോപദ്ദേശം കൊടുത്തത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് മയ്യനാട് താമസക്കാരനായ സന്തോഷ് മഹേശ്വർ എന്നയാളിനെതിരെ കൊല്ലം ഈസ്റ്റ് പോലിസ് ക്രൈം നമ്പർ. 261/2020 U/s 354 IPC ആയി ഒരു കേസ് എടുത്തതിന്റെ വിരോധമാണ്.ടി സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന എന്റെ ബന്ധുവായ സ്ത്രീയെ അപമാനിച്ചതിനെതിരെയാണ് ടി കേസ്സ്.തുടർന്ന് ടിയാൻ എന്നെയും എന്റെ ബന്ധുവായ ടി സ്ത്രീയേയും ഭർത്താവിനെയും മുൻ കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടി ഹരികുമാറിനെയും ടി കേസ്സ് ഒത്തുതീർപ്പാക്കണമെന്ന് പറഞ്ഞ് വിളിക്കുകയും ടിയാൾക്ക് എതിരെയുള്ള പരാതി പിൻവലിച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. .ടി കേസ്സിലെ പ്രതിയുടെ ജാമ്യാപേക്ഷ ഇപ്പോൾ ബഹു.കേരളാ ഹൈകോടതിയിൽ Pending ആണ്.ടി ജാമ്യാപേക്ഷയിൽ വാദിക്കു വേണ്ടി prosecution Aid ആയി നമ്മുടെ ബാറിലെ അഡ്വ.ഉള്ളൂർ സുനിൽ കുമാറിനെ ഞാനാണ് ചുമതപ്പെടുത്തിയത്.
എന്നെ അപകീർത്തിപ്പെടുത്തി വരുന്ന സംഭവത്തെക്കുറിച്ച് ചാത്തന്നൂർ പോലീസ്‌ സ്റ്റേഷനിൽ അന്വേക്ഷിച്ചതിൽ ടി കേസ്സിലെ പ്രതിയായ സന്തോഷ് മഹേശ്വർ ആണ് ലോക്ക്ഡൗൺ ലംഘിച്ചതായി പരാതി നൽകിയതും ഓൺലൈൻ ചാനലുകളിൽ അപകീർത്തികരമായതും വസ്തുതാവിരുദ്ധവുമായ വാർത്ത പ്രചരിപ്പിക്കുന്നതെന്നും മനസിലായി.
ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജവും അടിസ്ഥാന രഹിതവും അപകീർത്തികരവുമായ വാർത്തകൾ എനിക്കും അഭിഭാഷക സമൂഹത്തിനും അപമാനവും മാനഹാനിയുണ്ടാകുന്നതുമാണ്.ഇതിനെതിരെ നിയമ നടപടിയെടുക്കുന്നത് സംബന്ധിച്ച് ബാർ അസോസിയേഷനിലെ മറ്റ് ഭാരവാഹികളുമായും സഹപ്രവർത്തകരുമായി ആലോചിച്ചിട്ടുള്ളതും ആയത് നാളെ തന്നെ ചെയ്തു തുടങ്ങുന്നതുമാണ്.
ഈ സാഹചര്യത്തിൽ എന്നെ ഫോണിൽ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്ത എല്ലാ ബഹുമാന്യ അഭിഭാഷകർക്കും നന്ദി. എന്റെ ബാറിലെ ഓരോരുത്തരും എനിക്ക് നൽകി വരുന്ന സ്നേഹവും പിന്തുണയും എക്കാലവും ഉണ്ടാകണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.
അഡ്വ.വള്ളക്കടവ്.ജി.മുരളിധരൻ.

Related Articles

Leave a Reply

Back to top button