IndiaKeralaLatest

ഇനിമുതല്‍ ഓണ്‍ലൈനില്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കാം

“Manju”

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈനില്‍ സൗകര്യമൊരുക്കി  കേന്ദ്രസര്‍ക്കാര്‍

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈനില്‍ അവസരമൊരുക്കി കേന്ദ്രസര്‍ക്കാര്‍. മൈ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ഒരുക്കിയാണ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. നവംബര്‍ 15 മുതല്‍ 30 വരെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി വ്യാവസായിക, വാണിജ്യ സംഘടനകളുമായും വിവിധ മേഖലകളിലുളളവരുമായും ധനകാര്യ വിദഗ്ധരുമായും സര്‍ക്കാര്‍ ആശയവിനിമയം നടത്തുന്നത് പതിവാണ്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇക്കുറി അത് സാദ്ധ്യമായിരുന്നില്ല. ഇത് കണക്കിലെടുത്താണ് അഭിപ്രായവും നിര്‍ദ്ദേശവും അറിയിക്കാന്‍ ധനമന്ത്രാലയം ഓണ്‍ലൈനിലൂടെ സൗകര്യമൊരുക്കിയത്. നിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ വേണ്ടി മാത്രം ഇ മെയില്‍ മേല്‍വിലാസവും ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മൈ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ പരിശോധിച്ച ശേഷമാകും ധനമന്ത്രാലയത്തിന് അയയ്ക്കുക.

Related Articles

Back to top button