KeralaLatest

അന്തര്‍സംസ്ഥാന യാത്രികര്‍ക്ക് നിര്‍ബന്ധിത പരിശോധന ജൂണ്‍ 1 മുതല്‍

“Manju”

 

ബംഗലൂരു – ജൂണ്‍ 1 മുതല്‍ കര്‍ണാടകയില്‍ എത്തുന്ന എല്ലാ അന്തര്‍ സംസ്ഥാന യാത്രകാര്‍ക്കും ആരോഗ്യപരിശോധയും 14 ദിവസം ഹോം ക്വാറന്‍റൈനും നിര്‍ബന്ധമാക്കും എന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായി അന്തര്‍ സംസ്ഥാനവും, സംസ്ഥാനത്തിന്‍റെ അകത്തുമുളള ചര്‍ക്കുകളുടേയും വ്യക്തികളുടേയും നീക്കത്തിലുളള നിയന്ത്രണം മാറ്റിക്കൊണ്ടുളള സര്‍ക്കാറിന്‍റെ അറിയിപ്പ് വന്നതിന് മണികൂറുകള്‍ക്കകമാണ് ഈ പ്രഖ്യാപനം വന്നത് .

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത്, ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുളള നിര്‍ദ്ദേശം ചീഫ് സെക്രട്ടറി ടി.എം.വിജയ് ഭാസക്ര്‍ പുറപ്പെടുവിച്ചിരുന്നു. അത് ഉടന്‍ പ്രാബല്യത്തില്‍ വരും. 2020 ജൂണ്‍ 30 വരെ ഇത് നിലനില്‍ക്കും.

Related Articles

Back to top button