KeralaLatest

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

“Manju”

തിരുവനന്തപുരം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവ്. രാജാവിന്റെ മകൻ, നിറക്കൂട്ട്, ന്യൂഡൽഹി, മനു അങ്കിൾ, ആകാശദൂത്, പാളയം, കിഴക്കൻ പത്രോസ്, മഹാനഗരം, എഫ്ഐആർ, കോട്ടയം കുഞ്ഞച്ചൻ,​ നമ്പർ 20 മദ്രാസ് മെയിൽ, നായർസാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകളാണ് ഡെന്നിസ് ജോസഫിന്റെ പേരിലുള്ളത്. ജേസിയുടെ ഈറൻ സന്ധ്യ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി 1985 ലായിരുന്നു സിനിമാ പ്രവേശനം. സിനിമാതാരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി നിരവധിപേര്‍ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button